തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും അതിതീവ്ര മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, കാസർകോട്, തൃശ്ശൂർ, വയനാട് ജില്ലകളിലാണ്
അതാത് ജില്ലകളിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അങ്കണവാടികൾ മുതലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കലാ-കായിക-മതപാഠ ശാലകൾക്കും അവധി ബാധകമെന്ന് കോട്ടയം കളക്ടർ വ്യക്തമാക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ നടക്കും.
















Discussion about this post