തിരുവനന്തപുരം: കൂറ്റൻ ആൽമരം കടപുഴകി റോഡിന് കുറുകേ വീണ് അപകടം. നെടുമങ്ങാട് മുൻസിപ്പൽ ഓഫീസ്- മേലാങ്കോട് റോഡിൽ നികുഞ്ജം ഓഡിറ്റോറിയത്തിന് സമീപം നിന്ന ആൽമരമാണ് നിലംപതിച്ചത്.
മരത്തിനൊപ്പം സമീപത്തുണ്ടായിരുന്ന നാലോളം ഇലക്ട്രിക് കോൺക്രീറ്റ് പോസ്റ്റുകളും റോഡിലേക്ക് പതിച്ച്. ഇന്നലെ ഉച്ചയോടെ വീശിയടിച്ച കാറ്റിലും പേമാരിയിലുമാണ് ആൽമരം കടപുഴകി വീണത്.
ഇതുവഴി ഓടി കൊണ്ടിരുന്ന ഓട്ടോയുടെ മുകളിലേക്കാണ് ഒരു പോസ്റ്റ് വീണത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. ഇവർ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടി.
യാത്രികരായ മേലാംകോട് സ്വദേശി മായയും മകൾ കീർത്തിക്കുമാണ് പരിക്ക്. ഡ്രൈവർക്കും നിസാര പരുക്കുണ്ട്. പോസ്റ്റ് വീണ് ഓട്ടോറിക്ഷ ഭാഗികമായി തകർന്ന നിലയിലാണുള്ളത്.















Discussion about this post