തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകളിൽ വർധനവെന്ന് ആരോഗ്യവിദഗ്ധർ. മേയ് മാസത്തിൽ ഇതുവരെ 273 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയതത്.
എന്നാൽ കൊവിഡ് കേസുകൾ കൂടി വരുന്നതിൽ ആശങ്ക വേണ്ടെന്നും ഇടവേളകളിൽ കൊവിഡ് കേസുകൾ കൂടുന്നത് സ്വഭാവികമാണെന്നും ആണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സംസ്ഥാനത്ത് 95 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മെയ് രണ്ടാം വാരം 69 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ 164 പേർ ചികിത്സ തേടി. ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടിൽ 34, മഹാരാഷ്ട്രയിൽ 44 എന്നിങ്ങനെയാണ് കണക്കുകൾ.















Discussion about this post