കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പുഴകളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഇരുവഴഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും മുത്തപ്പന് പുഴയിലുമാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്.
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പതങ്കയം വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ ആളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.വിനോദ സഞ്ചാരത്തിനെത്തിയവരാണ് പുഴയുടെ സമീപത്തുളള പാറയില്‍ കുടുങ്ങിയത്. നാട്ടുകാരാണ് ഇവരെ താഴെയെത്തിച്ചത്.
വിവരം അറിഞ്ഞ് മുക്കത്തുനിന്ന് അഗ്നിരക്ഷാ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം, ഇപ്പോള്‍ മഴയ്ക്ക് ശമനമുണ്ടെന്നാണ് വിവരം. എന്നാൽ പുഴയില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. വനമേഖലയില്‍ ശക്തമായ മഴയാണ് പെയ്തത്.
Discussion about this post