തിരുവനന്തപുരം: റാപ്പർ വേടന്റെ പ്രോഗ്രാമിനിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ആണ് സംഭവം. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് ആണ് മരിച്ചത്.
42 വയസ്സായിരുന്നു. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റത്. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയിൽ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.















Discussion about this post