ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റി പകരം സണ്ണി ജോസഫിനെ നിയമിച്ചു. ഇതോടെ പാർട്ടിക്കുള്ളിൽ ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനാണു വിരാമമിട്ടിരിക്കുന്നത്.
ഹൈക്കമാന്‍ഡിന്റെതാണ് തീരുമാനം. കെ സുധാകരനെ പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കിയതായും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആന്റോ ആന്റണിയെ അധ്യക്ഷനാക്കണമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വിഡി സതീശനും നിര്‍ദേശിച്ചത്.
എന്നാല്‍ ഇതിന് കെ സുധാകരന്‍ തയ്യാറായില്ല. തുടര്‍ന്ന് അടുപ്പക്കാരനായ സണ്ണി ജോസഫിനെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്‍ പിന്തുണയ്ക്കുകയായിരുന്നു.
















Discussion about this post