പാലക്കാട്: ഗേറ്റും മതിലും തകർന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ എലപ്പുള്ളി നെയ്തലയിലാണ് സംഭവം.നെയ്തല സ്വദേശി കൃഷ്ണകുമാറിൻ്റെ മകൻ അഭിനിത്താണ് മരിച്ചത്.
കൃഷിക്കളത്തിനോട് ചേർന്ന ഗേറ്റും മതിലുമാണ് തകർന്ന് വീണത്. കുട്ടികൾ പഴയ ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും കൽതൂണും കുഞ്ഞിൻ്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















Discussion about this post