കൊച്ചി: പുലിപ്പല്ല് കേസിൽ പിടിയിലായ റാപ്പർ വേടനെ രണ്ട് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. നാളെ വിയ്യൂരുള്ള ജ്വല്ലറിയിൽ തെളിവെടുപ്പ് നടത്തും.
കേസിൽ തെളിവ് ശേഖരിക്കണം നടത്തേണ്ടതുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്.
പുലിപ്പല്ല് കൈവശം വെച്ചെന്ന കേസിൽ വേടനെതിരെ ഗുരുതരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post