മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂരില്‍ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായ സംഭവത്തില്‍ ഒപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍.പെണ്‍കുട്ടികള്‍ക്കൊപ്പം കോഴിക്കോട് നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബർ റഹീമാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയാണ് അറസ്റ്റ്രേ ഖപ്പെടുത്തിയത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കുട്ടികളെ തട്ടികൊണ്ട് പോകല്‍,മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
അക്ബര്‍ റഹീമിനെ കഴിഞ്ഞ ദിവസം രാവിലെ അഞ്ച് മണിയോടെ തിരൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താനൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ യുവാവിനെ ചോദ്യം ചെയ്തു.
കുട്ടികള്‍ സ്വര്‍ണം വില്‍പ്പന നടത്തിയാണ് പണം കണ്ടെത്തിയത്. റഹീമും കുട്ടികളും ആദ്യമായാണ് മുബൈയില്‍ പോകുന്നതെന്നും കുട്ടികള്‍ ബ്യൂട്ടിപാര്‍ലറില്‍ എത്തിയതില്‍ മറ്റു ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു.















Discussion about this post