ആലപ്പുഴ: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാധിയിൽ അറസ്റ്റിലായ ബോബി ചെമ്മണൂരിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. ബോബി ചെമ്മണ്ണൂർ ഒരു പരമനാറിയാണെന്ന് സുധാകരൻ പറഞ്ഞു.
കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജി സുധാകരൻ.
“15 വർഷം മുൻപ് തന്നെ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിരുന്നു അവൻ പരമനാറി ആണെന്ന്. പണത്തിന്റെ അഹങ്കാരമാണ്. എന്തും ചെയ്യാം എന്നാണ്. അയാൾ വെറും പ്രാകൃതനും കാടനുമാണ്.” എന്ന് സുധാകരൻ പറഞ്ഞു.
“ബോബി ചെമ്മണൂരിന് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി കേരളത്തിൽ. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ ഉറപ്പായും തല്ലിയനെ.” എന്നും അദ്ദേഹം പറഞ്ഞു.
“ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി. അയാൾ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ. ആരും പരാതി കൊടുക്കേണ്ടതില്ല. എന്നിട്ട് അറസ്റ്റ് ചെയ്തോ’യെന്ന് സുധാകരൻ ചോദിച്ചു.
Discussion about this post