ആലത്തൂര്‍: യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ വെങ്ങന്നൂരിലാണ് സംഭവം. വാലിപ്പറമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യയും (18) കുത്തനൂര്‍ ചിമ്പുകാട് മാറോണി കണ്ണന്റെ മകന്‍ സുകിന്‍ (23) നുമാണ് മരിച്ചത്.
ഇരുവരെയും യുവതിയുടെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വെങ്ങന്നിയൂരില്‍ അയ്യപ്പന്‍ വിളക്ക് നടക്കുന്ന സ്ഥലത്ത് ആയിരുന്ന ഉപന്യയും സുകിനും രാത്രി 11ന് ഉപന്യയുടെ വീട്ടിലേക്ക് വരികയായിരുന്നു.
വീട്ടില്‍ ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല. രാത്രി 12 മണിയോടെ ഉപന്യയുടെ സഹോദരന്‍ ഉത്സവ സ്ഥലത്തു നിന്ന് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉപന്യയുടെ വീട്ടിനുള്ളില്‍ ഒരേ ഹുക്കില്‍ ഒരു സാരിയുടെ രണ്ട് അറ്റത്തായി തൂങ്ങിയ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. ഇവര്‍ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.
















Discussion about this post