ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ നിന്നും അയോധ്യയിലേക്ക് പോകുന്ന യാത്രക്കാരെ ഇനി സ്വാഗതം ചെയ്യുക രാമനും സീതയും ലക്ഷ്മണനും ഹനുമാനുമായിരിക്കും. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഇന്‍ഡിഗോ കമ്പനിയിലെ സ്റ്റാഫുകളാണ് രാമനും സീതയും ലക്ഷ്മണനും ഹനുമാനുമായി ഒരുങ്ങിയെത്തിയത്. ജനുവരി 11നാണ് അയോധ്യയിലേക്കുള്ള സര്‍വീസ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്.
എയര്‍പോര്‍ട്ടിലെ രാമന്റേയും സീതയുടേയും ലക്ഷ്മണന്റേയും ഹനുമാന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രാമന്റെ വസ്ത്രം ധരിച്ച അനൗണ്‍സര്‍ യാത്രികര്‍ക്ക് നിര്‍ദേശം കൊടുക്കുന്നത് വീഡിയോയില്‍ കാണാം.രാമനും സീതയും ലക്ഷ്മണനും ഹനുമാനും വരുമ്പോള്‍ സ്റ്റാഫുകള്‍ ജയ് ശ്രീറാം എന്ന് വിളിക്കുന്നതും കേള്‍ക്കാം.

ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന യാത്രക്കാര്‍ക്കായി സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സും 21നു പ്രത്യേക സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 22നു മടക്കത്തിനായുള്ള ഫ്‌ളൈറ്റും സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചു ജനുവരി 22നു നടക്കുന്ന ചടങ്ങിലെ പ്രധാന സാന്നിധ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉണ്ടാവും. ചടങ്ങിനായി 11 ദിവസത്തെ വ്രതവും അദ്ദേഹം ആചരിക്കുന്നുണ്ട്.
Indigo staff dressed as Shri Ram, Sita, Laxman for the inaugural flight from Ahmedabad to Ayodhya!pic.twitter.com/5tqkfThZBU
— Anu Sehgal 🇮🇳 (@anusehgal) January 11, 2024















Discussion about this post