കോട്ടയം: എരുമേലി മുക്കൂട്ടുതറയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത്. സ്വകാര്യ ബസ്സും പമ്പയില്‍ നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസുമാണ് കൂട്ടിയിടിച്ചത്.

ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രണ്ട് ബസുകള്‍ക്കിടയിലായി കുടുങ്ങിയ ഡ്രൈവര്‍മാരെ പുറത്തെടുത്തത്. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
















Discussion about this post