ന്യൂഡല്‍ഹി : അഫ്ഗാനിസ്താന്-തജിക്കിസ്താന് അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹി, നോയിഡ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിലുണ്ടായത്.
Earthquake of Magnitude:5.7, Occurred on 05-02-2022, 09:45:59 IST, Lat: 36.340 & Long: 71.05, Depth: 181 Km ,Location: Afghanistan-Tajikistan Border Region, for more information download the BhooKamp App https://t.co/5E23iK2nl2 pic.twitter.com/qQ0w5WSPJr
— National Center for Seismology (@NCS_Earthquake) February 5, 2022
20 സെക്കന്‍ഡ് നേരത്തേക്ക് ഭൂമി കുലുങ്ങിയതായി നോയിഡ സ്വദേശികളും ഭൂചലനമുണ്ടായതായി ഡല്‍ഹി നിവാസികളും ട്വീറ്റ് ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉത്തരകാശിയിലും അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി ട്വീറ്റ് ചെയ്തു.
The crown (Minaret) of Sheikh Ul Alam r.a (Nooruddin Wali's) Charar-i-Sharief tomb got tilted due to the earthquake. pic.twitter.com/gzyVmMpNZ7
— The Kashmir Today (@TheKashmirToday) February 5, 2022
കശ്മീരില്‍ ഭൂചലനത്തെത്തുടര്‍ന്ന് ഷെയ്ഖ് ഉല് ആലം റയുടെ ചരാര്‍-ഇ-ഷെരീഫ് ശവകുടീരത്തിന്റെ കിരീടം ചരിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനമുണ്ടായ സ്ഥലങ്ങളിലൊന്നും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Discussion about this post