ഇംഗ്ലണ്ട് : ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടു ഇക്കാല്ലത്തെ വാക്കായി ‘വാക്സ് ‘(vax) തിരഞ്ഞെടുത്തു. വാക്സിനേഷന് എന്നാണ് ഈ വാക്കിന് നിഘണ്ടുവിലെ അര്‍ഥം. ഈ വാക്കിന്റെ ഉപയോഗം 2021ല്‍ വളരെക്കൂടി എന്നാണ് കണ്ടെത്തല്‍.ലോകത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 72 മടങ്ങാണ് വാക്കിന്റെ ഉപയോഗം വര്‍ധിച്ചത്.
1980കളില്‍ ഉപയോഗത്തിലെത്തിയ വാക്കാണെങ്കിലും കോവിഡ് കാലത്താണ് വാക്സ് ഏറ്റവുമധികം ഉച്ചരിക്കപ്പെട്ടത്. ഏറ്റവും ശ്രദ്ധേയമായ സ്വാധീനമുണ്ടാക്കിയതിനാലാണ് വാക്സ് തിരഞ്ഞെടുത്തതെന്ന് നിഘണ്ടുവിന്റെ എഡിറ്റര്‍ ഫിയോന മക്ഫെര്സണ് പറഞ്ഞു.
വാക്സീ(vaxxie), ഡബിള്‍ വാക്സ്ഡ് (double vaxxed) , ആന്റി വാക്സര്‍(anti-vaxxer) തുടങ്ങിയ വാക്കുകളും ഇതിനോട് ചേര്‍ന്ന് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വാക്സി എന്നാല്‍ വാക്സിനേഷനിടയില്‍ ഒരാള്‍ എടുക്കുന്ന ഫോട്ടോഗ്രാഫാണ്. ആന്റി വാക്സര്‍ എന്നാല്‍ വാക്സിനേഷനെ എതിര്‍ക്കുന്നയാള്‍ എന്നും.
Discussion about this post