മസ്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ഹിക്ക ഒമാനില്‍ ആഞ്ഞടിച്ചു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുഃഖമിലാണ് ഹിക്ക ആഞ്ഞടിച്ചത്. ഈ സാഹചര്യത്തില്‍ ഒമാന്റെ പലയിടത്തും കനത്ത മഴയിലും കാറ്റിലും നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി കൃത്യമായി വ്യക്തമല്ല. വൈകുന്നേരത്തോടെയാണ് കനത്ത മഴയോടൊപ്പം ഹിക്ക തീരത്തെത്തിയത്.
വരുന്ന രണ്ടു ദിവസവും കനത്ത മഴയും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കാറ്റ് തീരത്തോട് അടുത്തതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 124 കിലോമീറ്റര്‍ വരെയായി ഉയര്‍ന്നിരുന്നു. ഹിക്ക ചുഴലിക്കാറ്റിനെ നേരിടുവാന്‍ എല്ലാ സന്നാഹങ്ങളും സ്വീകരിച്ചതായി ഒമാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
Discussion about this post