തിരുവനന്തപുരം: ബിജെപി നേതാക്കളെ അകാരണമായി ജയിലിലടച്ചതിലുളള പ്രതിഷേധം അറിയിക്കാന്‍ എംപിമാരുടെ യോഗത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് ബിജെപി നേതാവും എംപിയുമായ വി മുരളീധരന്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ ശബരിമല വിഷയത്തിലുള്ള പ്രതിഷേധ സൂചകമായാണ് മുരളീധരന് കറുത്ത ബാഡ്ജ് ധരിച്ച് എത്തിയത്. കെ സുരേന്ദ്രന് അടക്കമുള്ള ബിജെപി നേതാക്കളെ അകാരണമായി ജയിലിലടച്ചതിലുള്ള പ്രതിഷേധം അറിയിക്കാനാണ് കറുത്ത ബാഡ്ജ് ധരിച്ച് യോഗത്തിനെത്തിയതെന്ന് മുരളീധരന് പറഞ്ഞു.
കൂടാതെ മുഖ്യമന്ത്രിക്ക് മേരി സ്വീറ്റിയും രഹ്ന ഫാത്തിമയുമൊക്കെയാണ് നവോത്ഥാന നായകരെന്നും ഇപ്പോള്‍ നടത്തുന്ന നവോത്ഥാന യോഗങ്ങള്‍കൊണ്ട് അര്‍ത്ഥമില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post