അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിഷന് മംഗള്‍’. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കാണികളെ ആവേശത്തിലാക്കുന്നതാണ് ട്രെയിലര്‍. ജഗന് ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്.
ചിത്രത്തില്‍ അക്ഷയ് കുമാര്‍ രാകേഷ് ധവാന് എന്ന ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അഭിനയിക്കുന്നത്. വിദ്യാ ബാലന്, തപ്സി, സോനാക്ഷി സിന്‍ഹ, നിത്യ മേനോന്, കിര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്‍ത്രജ്ഞരായാണ് അവര്‍ എത്തുന്നത്. നേരത്തേ ഈ ചിത്രം വനിതാ ശാസ്ത്രജ്ഞര്ക്കുള്ള ആദരവ് കൂടിയാണെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരിന്നു.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ അവര്‍ക്ക് ചെലവായത് 6000 കോടി രൂപയാണ്. എന്നാല്‍ ഇതേ
കാര്യത്തിന് ഐഎസ്ആര്‍ഒയ്ക്ക് ചെലവായത് വെറും 450 കോടി രൂപമാണ്. വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള് ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാന്‍ സിനിമ ഏറ്റെടുത്തത് എന്നാണ് അക്ഷയ് കുമാര്‍ ഈ ചിത്രത്തെ കുറിച്ച് നേരത്തേ പറഞ്ഞത്. ഓഗസ്റ്റ് 15 നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്.
Discussion about this post