പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫര്‍’ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നോട്ട് കുതിക്കുകയാണ്. 200 കോടി ക്ലബില്‍ ഇടം നേടി ചരിത്രം നേട്ടം കുറിച്ചിരിക്കുകയാണ് ലൂസിഫര്‍. മലയാള സിനിമാ ചരിത്രത്തിലെ നിലവിലെ റെക്കോര്‍ഡുകള്‍ വെട്ടിത്തിരുത്തിയാണ് ലൂസിഫറിന്റെ ജൈത്രയാത്ര.
ഇപ്പോഴിതാ ആരാധകര്‍ ഒരുക്കിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. പൃഥ്വിരാജ് ലൂസിഫറിന്റെ സെറ്റില്‍ എങ്ങനെ ആയിരിക്കും എന്നതിന്റെ രസകരമായ ആവിഷ്‌കാരമാണ് ടിക്ക് ടോക്കില്‍ വൈറലായ ഈ വീഡിയോ. ക്യാമറാമാന് വേഗത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന പൃഥ്വി തന്റെ ഷോട്ട് ആവുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എടുത്തുചാടുന്നതും വീഡിയോയില്‍ കാണാം.
‘ലൂസിഫറിന്റെ ചിത്രീകരണം ഇത്രയും എളുപ്പമായിരുന്നോ’ എന്ന ചോദ്യവുമായാണ് ആരാധകര്‍ ഈ വീഡിയോ ട്വിറ്ററില്‍ പൃഥ്വിയെ ടാഗ് ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്തത്. ഈ വീഡിയോയ്ക്ക് മറുപടി നല്‍കി താരം തന്നെ രംഗത്ത് എത്തി. ‘ഇത്രയും എളുപ്പമായിരുന്നില്ല. പക്ഷേ ഇത്രത്തോളം രസമുള്ളതായിരുന്നു’ എന്നാണ് പൃഥ്വിരാജ് ഇതിന് നല്‍കിയ മറുപടി.
#Lucifer making video 😂😂
Was it so easy? @PrithviOfficial 🙊 pic.twitter.com/Q0xvS4znrp— Prithviraj Trends 〽️ (@Prithvitrendss) May 27, 2019
















Discussion about this post