അഡാര്‍ ലവിലെ ഗാഥയായി പ്രേക്ഷക മനം കവര്‍ന്ന നടി നൂറിന്‍ ഷെരീഫിന്റെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഹൈവോള്‍ട്ടേജ് ഡാന്‍സ്. ഒരു കോളേജില്‍ അടുത്തിടെ നടന്ന പരിപാടിയിലാണ് വിദ്യാര്‍ഥികള്‍ക്കൊപ്പം നൂറിന്‍ നൃത്തം ചെയ്തത്. ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
താരജാഡയോ സെലിബ്രിറ്റി ഹാങ്ങോവറോ ഇല്ലാതെ സാധാരണക്കാരെ പോലെ കുട്ടികളോടൊപ്പം ഇറങ്ങി നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍. കോളേജ് വിദ്യാര്‍ഥികളെ പോലും ഞെട്ടിപ്പിക്കുന്ന തരത്തിലുളള പ്രകടനമായിരുന്നു വീഡിയോയില്‍.
ഡബ്‌സ്മാഷ് വൈറല്‍ വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. നേരത്തെ ഒമര്‍ ലുലുവിന്റെ ചങ്ക്‌സിലും ചെറിയ റോളിലെത്തിയിരുന്നു കൊല്ലം സ്വദേശിയായ നൂറിന്‍, 2017 ല്‍ മിസ് കേരളയായിരുന്നു.
#നൂറിന്റെ #കിടിലൻ_ഡാൻസ്ഒരു ആടാറു ലവ് എന്ന ചിത്രത്തിലെ പ്രകടനം നൂറിന് ഷെരിഫ് എന്ന നടിയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കുകയാണ്. ഒരു ആടാറു ലവ്വിലെ നായിക പ്രിയ പ്രകാശ് വാരിയർ അല്ലായിരുന്നു മറിച്ചു നൂറിന് ആയിരുന്നു. മികച്ച പ്രകടനം കൊണ്ട് ഒമർ ലുലു നൽകിയ അവസരം മുതലാക്കാൻ നൂറിന് ആയി.മിസ് കേരള 2017 ആയി തിരഞ്ഞെടുത്തതോടെ ആണ് നൂറിന് ഷെരിഫ് ശ്രദ്ധേയയായത്.കൊല്ലം സ്വദേശിനി ആണ് നൂറിൻ. അടുത്തിടെ ഒരു കോളേജിലെ പ്രോഗ്രാമിന് എത്തിയപ്പോൾ ഷൂട്ട് ചെയ്ത നൂറിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൂടിയിരുന്ന വിദ്യാർഥികളെ പോലും ഞെട്ടിക്കുന്ന രീതിയിലെ കിടിലൻ ഡാൻസ് ആണ് നൂറിൻ കളിച്ചത്.
Posted by Vinod Kumar C V on Saturday, February 23, 2019
















Discussion about this post