ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ അനു സിതാര തമിഴ് സിനിമയിലേക്ക്. ‘അമീറ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘അമീറ’ എന്ന ടൈറ്റില്‍ കഥാപാത്രത്തെ ആണ് അനു സിതാര അവതരിപ്പിക്കുന്നത്. താരത്തിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. 2015 ല്‍ തരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘വെറി’യാണ് അനു സിതാരയുടെ ആദ്യ തമിഴ്ചിത്രം.
അണിയറ പ്രവര്‍ത്തകര്‍ ‘അമീറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പോസ്റ്ററില്‍ ടൈറ്റില്‍ കഥാപാത്രമായ അനു സിതാര മാത്രമാണുള്ളത്. നായികാ പ്രാധാന്യമുള്ള ചിത്രമാകും അമീറ എന്നാണ് റിപ്പോര്‍ട്ട്. നവാഗതനായ സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ സംവിധായന്‍. ആര്‍കെ സുരേഷാണ് നായകന്‍.
செந்தமிழன் சீமான் நடிக்கும் #அமீரா 🧕 #Ameera #AmeeraFirstLook | #Seeman pic.twitter.com/FWnrzWWLlM
— Tamizhan Memes™27.3K (@TamizhanTrends) February 22, 2019
















Discussion about this post