അജിത്-ശിവ കൂട്ടുകെട്ടിലൊരുങ്ങുന്ന വിശ്വാസത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള പോസ്റ്ററുകള്‍ക്ക് ശേഷം യൗവ്വന കാലഘട്ടത്തെ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ വിതരണക്കാരായ സത്യജ്യോതി പ്രൊഡക്ഷന്‍സ് ട്വിറ്ററിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.
അജിത്തിന്റെ വലിയ മേക്ക് ഓവറാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ കാണാനാവുന്നത്. തടി കുറച്ച് കറുത്ത മുടിയും മീശയും താടിയുമുള്ള തലയുടെ പുതിയ ലുക്ക് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ചിത്രത്തില്‍ അജിത്ത് ഇരട്ട വേഷത്തിലാണോ രണ്ട് ഗെറ്റപ്പുകളില്‍ മാത്രമാണോ പ്രത്യക്ഷപ്പെടുന്നത് എന്ന സസ്‌പെന്‍സ് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.
നയന്‍ താരയാണ് ചിത്രത്തിലെ നായിക. വീരം, വേതാളം, വിവേകം എന്നീ അജിത്ത് ചിത്രങ്ങള്‍ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം. ചിത്രം പൊങ്കല്‍ റിലീസായി എത്തും.
Presenting the second look of @ViswasamOffl @directorsiva @SureshChandraa @vetrivisuals @immancomposer @AntonyLRuben @dhilipaction @kjr_studios @DoneChannel1#ViswasamSecondLook #ViswasamPongal #ViswasamThiruvizha pic.twitter.com/zOmkx1Zlaq
— Sathya Jyothi Films (@SathyaJyothi_) October 25, 2018
















Discussion about this post