കൊച്ചി: മോഷണ പരാതിയിൽ ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്തു. ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തിയെന്ന പരാതിയിലാണ് കേസ്.
ബോഡി ബിൽഡിങ് സെന്ററിൽ വിലപ്പെട്ട രേഖകളും 10000 രൂപയും മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്. ജിന്‍റോ ലീസിന് നൽകിയ ബോഡി ബിൽഡിങ് സെന്‍ററിൽ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്.
പരാതിക്കൊപ്പം ജിന്‍റോ ജിമ്മിൽ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും നൽകിയിട്ടുണ്ട്.ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ജിം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പാലാരിവട്ടം പോലീസാണ് കേസെടുത്തത്.
















Discussion about this post