കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ നടൻ സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.
നിമിഷ പ്രിയയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനോട് വിയോജിക്കുന്നതായും ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ട് വരുക എന്നത് മനുഷ്യത്വരഹിതമാണെന്നും സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്കിലാണ് നടൻ കുറിപ്പ് പങ്കുവച്ചത്. വിദേശത്തു വേറെയും കുറെ മലയാളികള്‍ തെറ്റ് ചെയ്ത് ജയിലില്‍ ഉണ്ടെന്നും ഭാവിയില്‍ അവരെയും കോടികള്‍ കൊടുത്ത് രക്ഷിക്കുമോയെന്നും കുറിപ്പില്‍ ചോദിക്കുന്നു.
നിരപരാധികളായ ആളുകളെ ആണെങ്കില്‍ മനസ്സിലാക്കാം, കോടിക്കണക്കിന് രൂപ കൊടുത്ത് ക്രൂരകൃത്യം നടത്തിയ ആള്‍ക്ക് വേണ്ടി പണം സമാഹാരിക്കുന്നതിനെയും സന്തോഷ് പണ്ഡിറ്റ് വിമര്‍ശിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ
നിമിഷ പ്രിയയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനോട് ഞാന്‍ വിയോജിക്കുന്നു.. വധ ശിക്ഷക്ക് പകരം കൂടുതല്‍ കാലം ജയില്‍വാസം എന്നതിനാണെങ്കില്‍ ok.. പക്ഷെ ഇത് ശരിയാണോ?
അത്രയധികം ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ട് വരുക എന്നത് മനുഷ്യത്വരഹിതമാണ് എന്നാണ് എന്റെ പക്ഷം. നിരപരാധികളായ അളുകളെ ആണെങ്കില്‍ മനസ്സിലാക്കാം. പക്ഷേ ഇത്… അതും കോടിക്കണക്കനു ഇന്ത്യന്‍ രൂപ കൊടുത്ത്…
വിദേശത്തു ജോലിക്ക് പോയ് അവിടെ ഉള്ള ഒരു മനുഷ്യനെ അസൂത്രണം ചെയ്ത് കൊന്നു വെട്ടിനുറുക്കി (കൈ അബദ്ധം അല്ല )കൊന്നവര്‍ക്ക് വേണ്ടി ഇവിടെ കുറെ പേര് ജയ് വിളിക്കുന്നു. പണം സമാഹാരിക്കുന്നു..
പിന്നെ സ്വയരക്ഷയ്ക്ക് വേണ്ടി ആണെകില്‍, പീഡനത്തില്‍ നിന്നും ആ രാജ്യത്തില്‍ (തലാലില്‍) നിന്നും രക്ഷപ്പെടാന്‍ ആണെങ്കില്‍ നിമിഷയ്ക്ക് എംബസ്സിയെ സമീപിക്കാമായിരുന്നു പകരം വെട്ടി നുറുക്കേണ്ട ആവശ്യമില്ലായിരുന്നു…അവര്‍ അത് എന്തുകൊണ്ട് ചെയ്തില്ല..
വിദേശത്തു വേറെയും കുറെ മലയാളികള്‍ തെറ്റ് ചെയ്ത് ജയിലില്‍ ഉണ്ട്.. ഭാവിയില്‍ അവരെയും കോടികള്‍ കൊടുത്ത് രക്ഷിക്കുമോ?
(വാല്‍ കഷ്ണം… ഇവിടെ എത്രയോ കുട്ടികള്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം നിര്‍ത്തുന്നു. എത്രയോ സ്ത്രീകള്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തുന്നു…കണ്ട ക്രിമിനലുകളെ രക്ഷിക്കുവാന്‍ ഓടി നടക്കുന്നവര്‍ ഈ പാവപെട്ടവരെ ഒന്നും കാണുന്നില്ലേ? ഇവര്‍ക്ക് 34 കോടി ഒന്നും വേണ്ട. ചെറിയ പൈസ മതി ആയിരുന്നു…. ആരോട് പറയാന്‍? )
Discussion about this post