ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന് വീണ്ടും വിവാഹിതനാകുന്നു. നീണ്ട നാളുകളായുള്ള പ്രണയത്തിന് പിന്നാലെ നടിയും ഗായികയുമായ സബ ആസാദിനെയാണ് വിവാഹം ചെയ്യുന്നത്. ഹൃത്വിക്കും സബയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇരുതാരങ്ങളും മുന്‍പ് തന്നെ കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരുടേയും പ്രണയ ബന്ധം ഇരുകുടുംബങ്ങളും അംഗീകരിച്ചുവെന്നും വിവാഹം വര്‍ഷാവസാനം ഉണ്ടാകുമെന്നുമാണ് സൂചനകള്‍.
ലളിതമായ ചടങ്ങിലായിരിക്കും വിവാഹമെന്നാണ് സൂചന. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി അടുത്ത കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും മാത്രം പങ്കെടുപ്പിച്ചുള്ള ചടങ്ങ് ആയിട്ടായിരിക്കും വിവാഹം എന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
അതേസമയം, ഈ എന്നാല്‍ വിവാഹ വാര്‍ത്തകളോട് ഇതുവരെ ഹൃത്വികും സബയും പ്രതികരിച്ചിട്ടില്ല.
Discussion about this post