കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ സോഷ്യൽ മീഡിയയിൽ പിന്തുണച്ചവരുടെ പ്രൊഡക്ഷൻ കമ്പനികൾ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് നടി പാർവതി തിരുവോത്ത്.
സമൂഹമാധ്യമങ്ങളിൽ പിന്തുണ അറിയിച്ചാൽ മാത്രം പോരെന്നും പാർവതി പറഞ്ഞു. ‘അതിജീവിച്ചവളെ പിന്തുണച്ച് പലരും സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്.
അവരുടെയൊക്കെ പ്രൊഡക്ഷൻ ഹൗസിൽ ഇൻറേണൽ കംപ്ലെയ്ൻറ് കമ്മിറ്റി ഉണ്ടോ എന്നുള്ളത് മീഡിയയും വനിതാ കമ്മീഷനും കണ്ടുപിടിക്കണം.
എല്ലാവരും പിന്തുണയ്ക്കുന്നു എന്ന ഹെഡ്ലൈൻ മാത്രം വന്നിട്ടുപോയാൽ പോരാ. നിയമപരമായിട്ട് കംപ്ലെയിൻറ് സെൽ പ്രൊഡക്ഷൻ കമ്പനികളിലുണ്ടോ എന്ന് പരിശോധിച്ചാൽ ഒരു ശതമാനം പോലും ഇല്ല എന്നു കണ്ടുപിടിക്കാനാവുമെന്നും പാർവതി പറഞ്ഞു.
Discussion about this post