മലയാളി പ്രേക്ഷക മനസില്‍ ഇന്നും കാണാന്‍ തോന്നിപ്പിക്കുന്ന ചിത്രമാണ് ക്ലാസ്മേറ്റ്സ്. 2006 ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്. ആ സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നും തങ്ങിനില്ക്കുന്നത് ആ സിനിമയുടെ വിജയം കൂടിയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രവും നമുക്ക് പ്രിയപ്പെട്ടതാണ്. അതില്‍ നിന്നും മനസില്‍ ചേക്കേറിയ ആളാണ് റസിയ എന്ന കഥാപാത്രം.
സിനിമയില്‍ വളരെ നിര്‍ണായകമായ ഒരു റോള്‍ വഹിച്ച കഥാപാത്രമായിരുന്നു റസിയ. റസിയയായി അഭിനയിച്ച രാധിക പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടു. എന്നിരുന്നാലും മനസില്‍ നിറയുന്ന വേഷം റസിയ തന്നെയായിരുന്നു. അടുത്തിടെ ദുബായിയില്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടില്‍ രാധിക വീണ്ടും റസിയയുടെ വേഷമണിഞ്ഞെത്തി.
പര്‍ദയണിഞ്ഞ് ചിരിച്ചുകൊണ്ട് ഫയലും പിടിച്ച് നില്ക്കുന്ന റസിയയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ചിത്രം ഇറങ്ങി വര്‍ഷം 14 പിന്നിട്ടെങ്കിലും റസിയയ്ക്ക് യാതൊരു മാറ്റവുമില്ലെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. ജയപ്രകാശ് പയ്യന്നൂരാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്.
Discussion about this post