രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് മണികണ്ഠന്‍ ആചാരി. ഇപ്പോഴിതാ താരം അഭിനയിച്ച പുതിയ തമിഴ് വെബ് സീരീസിന്റെ സ്ട്രീമിംഗ് ഹോട്ട് സ്റ്റാറില്‍ ആരംഭിച്ചിരിക്കുകയാണ്.

‘ട്രിപ്പിള്‍സ്’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് കാണണമെന്നും അഭിപ്രായം പറയണെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഡിസംബര്‍ പതിനൊന്നിന് ആണ് ട്രിപ്പിള്‍സ് സ്ട്രീമിംഗ് ആരംഭിച്ചത്.
ജയ്, സമ്പത്ത്, വിവേക് പ്രസന്ന, രാജ്കുമാര്‍, വാണി ഭോജന്‍, മാധുരി തുടങ്ങിയവരാണ് സീരീസിലെ താരങ്ങള്‍. ചാരുകേശ് ശേഖര്‍ സംവിധാനം ചെയ്യുന്ന സീരിസ് സ്റ്റോണ്‍ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് നിര്‍മ്മിക്കുന്നത്.
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ തുറമുഖം, അനുഗ്രഹീതന്‍ ആന്റണി എന്നീ ചിത്രങ്ങളാണ് മണികണ്ഠന്റെതായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങള്‍. റിപ്പര്‍ എന്ന ചിത്രത്തിലാണ് താരം ഇനി വേഷമിടാന്‍ ഒരുങ്ങുന്നത്.
കാർത്തിക് സുബ്ബുരജ് സർ നിർമിച്ച് stonebenchfilm ന്റെ ബാനറിൽ @charukesh സർ സംവിധാനം ചെയ്ത പുതിയ വെബ് സീരീസാണ് "Triples"…
Posted by Manikanda Rajan on Saturday, 12 December 2020















Discussion about this post