മലയാള സിനിമാ പ്രേക്ഷകമനസില്‍ ഇടംനേടിയ താരമാണ് കാവേരി കല്യാണി. കുട്ടിക്കാലം മുതല്‍ സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരം ഇപ്പോള്‍ സംവിധാന രംഗത്തേയ്ക്കും ചുവടുവെച്ചിരിക്കുകയാണ്.
‘പുന്നകൈ പൂവെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരത്തിന്റെ സംവിധാന അരങ്ങേറ്റം കുറിക്കുന്നത്. കാവേരി തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക് യുവ നടന്‍ ചേതന്‍ ചീനു ആണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്.
ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് ചിത്രമെന്നാണ് സൂചന. ചിത്രത്തിന്റെ നിര്‍മ്മാതാവും താരം തന്നെയാണ്. ബാലതാരമായാണ് കാവേരി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന ചിത്രത്തിലെ ‘കണ്ണാംത്തുമ്പി’ എന്ന പാട്ടുസീനില്‍ വന്നുപോവുന്ന കുട്ടി കാവേരി ഇന്നും പ്രേക്ഷക മനസില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
#kaverikalyani directorial @K2KProduction #MultilingualFilm
We take immense pleasure in welcoming on board@Viveka_Lyrics avargal
Tamil Music Production Begins
⭐️ing @ChethanCheenu
🎶@achurajamani#K2KProductions #ProdNo1 @onlynikil @UrsVamsiShekar pic.twitter.com/vqaoVNWBO1— Kaveri Kalyani (@kaverikalyani) November 16, 2020
















Discussion about this post