മുംബൈ: നിരവധി ആരാധകരുള്ള സിനിമാതാരമാണ് നടി ജനീലിയ ഡിസൂസ. നടന് റിതേഷ് ദേശ്മുഖുമായുള്ള വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്നുവെങ്കിലും സമൂഹമാധ്യമത്തില്‍ സജീവമാണ് താരം. ഫോട്ടോകളും വീഡിയോകളുമെല്ലാം താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഭര്‍തൃമാതാവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ജനീലിയ. റിതേഷിന്റെ മാതാവ് വൈശാലി ദേശ്മുഖും താനും എത്രത്തോളം ആത്മബന്ധം പുലര്‍ത്തുന്നുവെന്ന് തെളിയിക്കുന്നതാണ് ജനീലിയയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ്.
ഒരു മരുമകള്‍ക്ക് സ്വയം പൂര്‍ണയാകാന്‍ കഴിയില്ലെന്നും അവളെ അങ്ങനെയാകാന്‍ സഹായിക്കുന്നത് അമ്മായിയമ്മ ആണെന്നും ജനീലിയ കുറിച്ചു. തങ്ങളുടെ രണ്ടു പേരുടെയും പ്രിയ്യപ്പെട്ട മനുഷ്യനെ വ്യത്യസ്തമായി സ്നേഹിക്കുന്ന, ചില സമയങ്ങളില്‍ തനിക്കേറ്റവും ആവശ്യമുള്ള പുണരലുകള്‍ ആവോളം നല്കുന്ന അമ്മയെ ഇന്നും എന്നും ഒരുപാട് സ്നേഹിക്കുന്നു എന്ന് ജനീലിയ കുറിക്കുന്നു.
വൈശാലിയോടൊപ്പമുള്ള രണ്ടു ചിത്രം സഹിതമാണ് ജനീലിയ മനോഹരമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. വൈശാലിയെ പുണര്‍ന്നു നില്ക്കുന്ന രണ്ടു ചിത്രങ്ങളാണ് ജനീലിയ പങ്കുവച്ചിരിക്കുന്നത്. നേരത്തെയും വൈശാലിയെക്കുറിച്ച് ജനീലിയ തുറന്നു പറഞ്ഞിട്ടുണ്ട്.
വൈശാലി റിതേഷിന്റെ അമ്മ മാത്രമല്ല, തന്റെ സുഹൃത്തുമാണെന്നും താന്‍ ഭാഗ്യവതിയാണെന്നുമാണ് ജനീലിയ പറഞ്ഞത്. തങ്ങളെയോര്‍ത്ത് അമ്മ അഭിമാനിക്കണം എന്നാണ് വീട്ടില്‍ റിതേഷിന്റെയും തന്റെയും ലക്ഷ്യമെന്നും ജനീലിയ പറഞ്ഞിരുന്നു.
Discussion about this post