യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ച് ‘മണിയറയിലെ അശോകനി’ലെ ഗാനം. ‘പെയ്യും നിലാവ്’ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനമാണ് ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ നാലാമത് ഉള്ളത്. അനുപമ പരമേശ്വരനും ഗ്രിഗറിയുമാണ് ഗാനത്തിലുള്ളത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ശ്രീഹരി കെ നായര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരിശങ്കറാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
ദുല്‍ഖര്‍ സല്മാന് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ ശംസു സയ്ബ ആണ് ചിത്രത്തിന്റെ സംവിധായകന്. നാട്ടിന്‍പുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനും ഗ്രിഗറിയുമാണ് നായികാ നായകന്മാര്. ചിത്രത്തില്‍ അനുപമ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.
ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്, വിജയരാഘവന്, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സില്‍ തിരുവോണനാളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post