തെന്നിന്ത്യന്‍ താരറാണി തൃഷയുടെ ആക്ഷന്‍ ചിത്രമായ ‘രാംഗി’യുടെ ടീസര്‍ പുറത്തുവിട്ടു. തൃഷയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഉദാഹരണം സുജാത, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ അനശ്വര രാജനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘എങ്കേയും എപ്പോതും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ചിത്രത്തിന്റെ സംവിധായകന്‍. സംവിധായകന്‍ എആര്‍ മുരുഗദോസിന്റെയാണ് ചിത്രത്തിന്റെ കഥ. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സി സത്യയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
#Raangi #Raangiteaser@LycaProductions @ARMurugadoss #MSaravanan pic.twitter.com/oS1eBH4L9I
— Trish (@trishtrashers) December 8, 2019














Discussion about this post