കൊച്ചി: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 9,840 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,07,920 രൂപയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വില 13,490 രൂപയാണ് രൂപ. സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്.
ഇന്ന് 9,840 രൂപയാണ് കുറഞ്ഞത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
















Discussion about this post