കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ മുകളിലേക്ക്. റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വർണവില
കുതിച്ചുയരുകയാണ്. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്.
ഇതോടെ ഒരു പവന് 81,040 രൂപയായി ഇന്നത്തെ വിപണി വില ഉയർന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,130 രൂപയാണ്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് സ്വര്‍ണ വില വര്‍ധനയ്ക്ക് കാരണമായത്.
കഴിഞ്ഞ ദിവസം രാവിലെ സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ 50 രൂപ വര്‍ധിച്ച്, ഗ്രാമിന് 10,000 രൂപ കടന്നു. പവന് 80,880 രൂപയായിരുന്നു ഇന്നലത്തെ വില.















Discussion about this post