ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നത് മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അമലാ പോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആടൈ’. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.
പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള മേക്കോവറിലാണ് താരം ചിത്രത്തില്‍ എത്തിയിരിക്കുന്നത്. രത്നകുമാറാണ് സംവിധായകന്. കാമിനി എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്.
വയലന്‍സ് രംഗങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു. ചിത്രം ജൂലൈ 19 ന് തീയ്യേറ്ററുകളിലെത്തും.
Discussion about this post