ഒസാക്ക: പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ജി-20 ഉച്ചകോടിക്കിടെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അതേസമയം, തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച നരേന്ദ്രമോഡിയെ ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഈ വിജയം മോഡി അര്‍ഹിക്കുന്നതാണെന്നും എല്ലാവരെയും ഒരുമിപ്പിക്കുന്നതില്‍ മോഡി മഹത്തായ കാര്യമാണ് ചെയ്തതെന്നും ട്രംപ് പറഞ്ഞു.
സൈനിക മേഖലയില്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും വ്യാപാരസംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജപ്പാനിലെ ഒസാക്കയില്‍ ജി-20 ഉച്ചകോടിക്കിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 28 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വര്‍ധിപ്പിച്ചതിനെതിരെ ട്രംപ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച നിലപാട് അംഗീകരിക്കാനാകില്ലെന്നും പിന്‍വലിക്കണമെന്നുമായിരുന്നു ട്രംപിന്റെ ആവശ്യം.
Discussion about this post