മുസഫര്‍പൂര്‍: ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 84 ആയി. അതേസമയം, 5 കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഉയരുന്നത് സംസ്ഥാനത്തൊട്ടാകെ ആശങ്ക പരത്തുകയാണ്. ഏറ്റവുമധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് മുസഫര്‍പൂരിലാണ്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്ദ്ധന് പാറ്റ്നയിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലും കെജ്രിവാള് മൈത്രിസദന്‍ ആശുപത്രിയിലുമുള്ളവരാണ് മരിച്ചത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ മാത്രം 119 കുട്ടികളാണ് പനിയും മസ്തിഷ്ക ജ്വരവും ബാധിച്ച് ചികിത്സ തേടിയത്.
അതേസമയം, രോഗം ബാധിച്ച കുട്ടികളെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ വ്യക്തമാക്കി. എന്നാല്‍ ജനുവരി മുതല്‍ അസുഖത്തേക്കുറിച്ച് വിവരം ലഭിച്ചിട്ടും ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണം സംസ്ഥാനത്ത് ശക്തമാണ്.
Discussion about this post