അലിഗഢ്: അലിഗഢില്‍ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും രംഗത്ത്്. സംഭവം മനുഷ്യത്വരഹിതവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇത്രയും ക്രൂരമായി ഒരാള്‍ക്ക് എങ്ങനെയാണ് കുട്ടിളോട് പെരുമാറാന്‍ കഴിയുന്നത്. ഇതില്‍ അയാള്‍ ശിക്ഷയനുഭവിക്കാതെ പോകരുത്. നീതി ലഭിക്കാന്‍ വേണ്ടി പോലീസ് എത്രയും പെട്ടെന്ന് പ്രതികളെ ശിക്ഷിക്കണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഈ മാസം ജൂണ്‍ രണ്ടിനാണ് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ രണ്ടര വയസുള്ള പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിദ്, അസ്ലം എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
Discussion about this post