കഴക്കൂട്ടം: കഴക്കൂട്ടത്ത് കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് ലഹരി ഗുളികകള്‍ വില്‍ക്കുന്ന യുവാവ് പിടിയില്‍. തിരുവനന്തപുരം പൂന്തുറ മാണിക്യം വിളാകം സ്വദേശി നഹാസ് (22) ആണ് കഴക്കൂട്ടം എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ശ്രീകാര്യം എന്‍ജിനീയറിംഗ് കോളേജ് പരിസരത്ത് ഗുളികകളുമായി ഇയാള്‍ വില്പനക്കെത്തിയപ്പോഴാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി ജോലി ചെയ്യുന്ന വഴുതക്കാട് വനിതാ വസ്ത്രശാലയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നുംബാക്കി സൂക്ഷിച്ചിരുന്ന നൈട്രോസിന്‍ ഗുളികകള്‍ എക്‌സൈസ് സംഘം കണ്ടെടുത്തു. അതൊടൊപ്പം
103 നൈട്രോസിന്‍ ഗുളികകളും വില്പന നടത്തി കിട്ടിയ 9,000 രൂപയും കാറില്‍ നിന്നും കണ്ടെടുത്തു. മാലിദ്വീപിലേക്ക് കഞ്ചാവ് ഓയില്‍ കടത്തിയതായി നഹാസ് എക്സൈസിനോട് പറഞ്ഞു. ഇതിന് ജറ്റ് എയര്‍വേയ്സിലെ ഉദ്യോഗസ്ഥനാണ് സഹായിച്ചതെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
youth arrested with drugs in kazhakoottam
















Discussion about this post