തിരുവനന്തപുരം: രണ്ട് തവണ താന്‍ മാപ്പ് പറഞ്ഞെന്നും വീണ്ടും പുറത്തിറങ്ങി ചട്ടം ലംഘിക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നുമുള്ള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.
ടിക്കാറാം മീണ തന്നെ വ്യക്തിപരമായി ഇകഴ്ത്തി കാണിക്കുകയാണെന്നും താന്‍ ഖേദം പ്രകടിപ്പിച്ചു എന്ന മീണയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നുമായിരുന്നു ശ്രീധരന് പിള്ളയുടെ മറുപടി. സത്യം തന്റെ ഭാഗത്താണെന്നും മീണയും താനും നിയമത്തിന് അതീതരല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു.
നേരത്തെ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ പരാമശങ്ങള്‍ നടത്തിയ ശ്രീധരന്‍പിള്ള പ്രസ്താവനകള്‍ക്ക് പിന്നാലെ വിളിച്ചു മാപ്പ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ തുടര്‍ന്നും വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നെന്നും ടിക്കാറാം മീണ തുറന്നടിച്ചിരുന്നു. ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്നായിരുന്നു ടിക്കാറാം മീണ പറഞ്ഞത്. ‘എന്തെങ്കിലും പറഞ്ഞിട്ട്, സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം കാര്യമാക്കരുത്’ എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും. ഞാനിനി ആവര്‍ത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്, മീണ പറഞ്ഞിതിങ്ങനെ.
വിഷയത്തില്‍ തന്നോട് മാപ്പ് പറഞ്ഞതിനുശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരന് പിള്ളയുടെ പതിവെന്നും മീണ പറഞ്ഞിരുന്നു.
Discussion about this post