നാഗ്പൂര്‍: തനിക്കായി പ്രചാരണത്തിനിറങ്ങുന്നില്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാനസിക പിന്തുണ തനിക്കൊപ്പമുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വിളിച്ചെന്നും അവര്‍ താന്‍ വിജയിക്കുമെന്ന് ഉറപ്പു നല്‍കിയെന്നും ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ കഴിഞ്ഞ ദിവസം വിളിച്ചുവെന്നും, വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തനിക്കൊപ്പം ഉണ്ടെന്നും താന്‍ വിജയിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നുണ്ടെങ്കിലും മാനസികമായി തന്നോടൊപ്പമാണെന്ന് അവര്‍ വ്യക്തമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ നാഗ്പൂരിലെ സിറ്റിങ് എംപിയായ ഗഡ്കരി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ 11 നാണ് ആരംഭിക്കുന്നത്. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
Discussion about this post