പാലക്കാട്: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. വാണിയംകുളത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിടിയിലായത്.
ഇന്നലെയും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചിരുന്നു. കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേരെയാണ് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്. പോയിനാച്ചിയില്‍ വെച്ചാണ് പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി ഓടിയടുക്കുകയായിരുന്നു.
Discussion about this post