സംവിധായകനായി ശ്രദ്ധേയനായ എംഎ നിഷാദ് നായകനായി എത്തുന്നു. ‘വാക്ക്’ എന്ന ചിത്രത്തിലാണ് എംഎ നിഷാദ് നായകനായി എത്തുന്നത്. ചിത്രത്തില്‍ എംഎ നിഷാദ് മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്ന് ടീസര്‍ കണ്ട എല്ലാവരുടെയും അഭിപ്രായം.
മധുപാല്‍ തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ് സുജിത് നായര്‍ ആണ്. അനുഹാസന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മധു അമ്പാട്ട് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
Discussion about this post