ഹാമില്ട്ടന്: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-ട്വന്റി പരമ്പരയില്‍ ഇന്ത്യയ്ക്ക് ഏകദിനത്തിലെ പോലെ പിടിച്ചു നില്ക്കാനായില്ല. മൂന്നാമത്തെ മത്സരത്തില്‍ നാല് റണ്‍സ് തോല്‍വി വഴങ്ങി പരമ്പര 2-1നാണ് ഇന്ത്യ കൈവിട്ടത്. അതേസമയം, മത്സരം കൈവിട്ടെങ്കിലും ആരാധകരുടെ ആവേശത്തിനും പിന്തുണയ്ക്കും കുറവുണ്ടായിരുന്നില്ല. ഇന്ത്യന്‍ സ്റ്റേഡിയങ്ങളിലെ പോലെ നീലപുതച്ച് ആരവങ്ങളാല്‍ മുഖരിതമായിരുന്നു ന്യൂസിലാന്‍ഡിലെ ഓരോ സ്റ്റേഡിയവും. ഒട്ടേറെ ഇന്ത്യക്കാരുണ്ടായിട്ടും ഇതുപോലൊരു പിന്തുണ ഇന്ത്യ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല എന്നതാണ് സത്യം.
ഇതിനിടെ, മത്സരത്തിന്റെ ഫലമെന്തു തന്നെയാകട്ടെ, മുന്നായകന് എംഎസ് ധോണിയുടെ ബാറ്റിങിനെക്കാള് ആരാധകരുടെ മനംകവര്‍ന്നത് മറ്റൊരു പ്രവര്‍ത്തിയാണ്. ധോണി ഹേറ്റേഴ്സിനെ പോലും കൈയ്യടിപ്പിച്ച ആ വീഡിയോയാണ് സോഷ്യല്‍മീഡിയയിലെ ഇപ്പോഴത്തെ താരം.
മൈതാനത്തേക്ക് ഓടിയെത്തിയ ആരാധകന്റെ കയ്യില്‍ ഒരു ത്രിവര്‍ണ പതാകയുമുണ്ടായിരുന്നു. ധോണിയെ കണ്ടതിന്റെ ആവേശത്തില്‍ അദ്ദേഹത്തിന്റെ കാലില്‍ തൊട്ടു വന്ദിക്കുന്നതിനിടെ ഈ ആരാധകന് ത്രിവര്‍ണ പതാക നിലത്തിടാന്‍ ഒരുങ്ങി. എന്നാല്‍, ഇന്ത്യന്‍ ദേശീയ പതാകയുടെ പ്രാധാന്യവും അന്തസ്സും മനസ്സിലുള്ള ധോണി ആരാധകനെ തടയുന്നതിനു മുന്‍പേ തന്നെ പെട്ടെന്ന് വീഴാറായ പതാക കൈക്കലാക്കി.
നിര്‍ണ്ണായകമായ മൂന്നാം ട്വന്റി-ട്വന്റി മത്സരത്തില്‍ ആവേശം അലതല്ലുന്നതിനിടെയാണ് ആരാധകരിലൊരാള്‍ ആവേശം മൂത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മഹേന്ദ്രസിങ് ധോണിയുടെ സമീപത്തേക്ക് ഓടിയെത്തിയത്.
ആരാധകന് പതാക നിലത്തിടും മുന്‍പ് പിടിച്ചുവാങ്ങിയ ധോണിക്ക് മല്‍സരത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ കയ്യടിയാണ് ലഭിക്കുന്നത്. ധോണി ഇന്ത്യന്‍ ദേശീയതയെ ഉയര്‍ത്തിപ്പിടിച്ച നിമിഷമാണ് ഇതെന്നായിരുന്നു ആരാധകരുടെ പക്ഷം.
Whenever you see this man Respect always for his ideology and him
MS Dhoni rescued the flag when it was about to touch his feet. Respect 👏🙏🇮🇳@CSKFansOfficial @ChennaiIPL#Respect #Dhoni #INDvNZ pic.twitter.com/p39T8wZmij— suraj patil (@surajpatilhere) February 10, 2019
Discussion about this post