തമിഴ് സിനിമാ മേഖലയില്‍ വിവാദക്കാരുടെ പട്ടികയില്‍ ഇപ്പോള്‍ മുമ്പന്തിയിലാണ് ചിമ്പുവിന്റെ സ്ഥാനം.. തൃഷ മുതല്‍ തുടങ്ങിയ പ്രണയം വിവാദങ്ങള്ളിലേക്ക് വവിവെച്ചിരുന്നു. ശേഷം നയന്‍താരയും ഹന്‍സികയുമായുളള പ്രണയവും വിവാദ പ്രസ്താവനകളും വാര്‍ത്തകളില്‍ ഇടം പിടിച്ചു. ചിമ്പു കരാര്‍ ഒപ്പിട്ട ചില ചിത്രങ്ങള്‍ മുടങ്ങിയതോടെ നിര്‍മാതാക്കള്‍ തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സിലില്‍ പരാതി നല്കിയതും വന്‍ വാര്‍ത്തയായിരുന്നു. ‘വന്താ രാജാവാ താന്‍ വരുവേന്‍’ എന്ന പുതിയ ചിത്രത്തിന്റെ റിലീസിന്, തന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ പറഞ്ഞതും വിവാദമായിരുന്നു.
എന്നാല്‍ തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ വേണ്ടി തന്റെ പ്രതിയോഗികള്‍ നടത്തുന്ന പ്രചാരണങ്ങളാണ് തനിക്കെതിരെ നടക്കുന്ന വിവാദങ്ങളെന്നായിരുന്നു ചിമ്പുവിന്റെ പ്രതികരണം. അതേസമയം ചിമ്പു പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കാന്‍ നോക്കി വെട്ടിലായിരിക്കുകയാണ് ചിമ്പുവിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് മഹത് രാഘേവേന്ദ്ര. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മഹത്. മാത്രമല്ല വന്താ രാജാവാതാന്‍ വരുവേന്‍ എന്ന സിനിമയില്‍ മഹത് അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മഹതിന്റെ മുന്നും പിന്നും നോക്കാത്ത തുറന്നു പറച്ചില്.
ചിമ്പുവിനെ അടിച്ചമര്‍ത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ധനുഷ് എന്നായിരുന്നു മഹത് നല്കിയ മറുപടി. എന്നാല്‍ തന്റെ പ്രസ്താവന വിവാദമാകുമെന്ന് ഉറപ്പിച്ചതോടെ മഹത് വാക്കുമാറി. സമൂഹമാധ്യമങ്ങള്‍ ധനുഷിന്റെ പേരില്‍ ചിമ്പുവിനെ പരിഹസിക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മഹത് തിരുത്തി.
ഒരേ സമയത്ത് സിനിമയില്‍ വന്നെങ്കിലും പ്രശസ്തരും പ്രഗത്ഭരുമായ സംവിധായകരുടെ ചിത്രങ്ങളിലൂടെ ധനുഷ് തമിഴ് സിനിമയില്‍ അഭിവാജ്യമായ ഘടകമായി മാറുകയായിരുന്നു. പാളിയ സ്ക്രിപ്റ്റ് സെലക്ഷനിലൂടെ ചിമ്പു വീണ്ടും പിറകിലേക്ക് പോയി. 2018 സൂപ്പര്‍ഹിറ്റ് ചിത്രം വടചൈന്നൈയില് ആദ്യം പരിഗണിച്ചിരുന്നത് ചിമ്പുവിനെ ആയിരുന്നെങ്കിലും ഒടുവില്‍ നറുക്ക് ധനുഷിന് വീഴുകയായിരുന്നു.
Discussion about this post