മലപ്പുറം: സ്വകാര്യ ബസിൽ 13 വയസുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറത്ത് ആണ് സംഭവം.
അലി അസ്കർ പുത്തലനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴിശ്ശേരിയിൽ നിന്നും സ്വകാര്യ ബസിൽ യാത്ര ചെയ്ത 13 വയസ്സുകാരനെയാണ് ഇയാൾ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്.
ഈ മാസം 20 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് കിഴിശ്ശേരിയിൽ നിന്നും ബസ് കയറിയ കുട്ടിയെ ബസിലുണ്ടായിരുന്ന പ്രതി തന്റെ അടുത്തിരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
സംഭവത്തില്‍ കൊണ്ടോട്ടി പൊലീസാണ് അന്വേഷണം നടക്കുന്നത്.
















Discussion about this post