തൃശൂര്‍:യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ആക്രമിച്ചു. ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടുകയും ഓഫീസിലെ വാതിലില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍, തൃശൂര്‍ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വില്‍വട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്‍ദേവ്, അമല്‍ ജയിംസ് എന്നിവരാണ് ഓഫീസ് ആക്രമിച്ചത്.
മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍
വാതിലില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെ അധിക്ഷേപിക്കുന്ന നോട്ടീസും പതിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
റിപ്പോര്‍ട്ടര്‍ ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പീഡനത്തിന് ഇരയായെന്ന് സാമൂഹിക മാധ്യമത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.















Discussion about this post