ബെംഗളൂരു: കർണാടകയിൽ 20കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിത്രദുർഗയിൽ ആണ് സംഭവം. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് നഗ്നമാക്കപ്പെട്ട നിലയിൽ റോഡരികിൽ കണ്ടെത്തിയത്.
ശരീരം പാതി കത്തിയ നിലയിലായിരുന്നു. ഓഗസ്റ്റ് 14ന് പെൺകുട്ടി ഹോസ്റ്റലിൽ നിന്നിറങ്ങിയതായിരുന്നു. ഇതിന് ശേഷമാണ് കാണാതായത്. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.
അതേസമയം, സംഭവത്തിൽ ചിത്രദുർഗയിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുകയാണ്. പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചു.
എത്രയും പെട്ടെന്ന് തന്നെ കുറ്റവാളികളെ പിടികൂടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
















Discussion about this post