കൊച്ചി: കോതമംഗലത്ത് കഴിഞ്ഞ ദിവസം മരിച്ച 38കാരൻ അന്‍സിലിൻ്റെ മരണം കൊലപാതകമെന്ന് സംശയം. ഇന്നലെ വൈകീട്ടാണ് അൻസിൽ മരിച്ചത്.
സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അന്‍സിലിന് പെണ്‍സുഹൃത്ത് വിഷം നല്‍കിയതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്.
യുവതിയെ ചോദ്യം ചെയ്തുവരികയാണ്. യുവാവ് ആശുപത്രിയിലായതിന് പിന്നാലെ, വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ 30 ന് ആണ് സംഭവം. പുലര്‍ച്ചെ നാലുമണിയോടെയാണ് അന്‍സിലിനെ കോതമംഗലത്തെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
ആംബുലന്‍സില്‍ വെച്ച് തന്റെ പെണ്‍സുഹൃത്ത് എന്തോ കലക്കി തന്നിരുന്നതായി അന്‍സില്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു.














Discussion about this post