കണ്ണൂര്‍: കണ്ണൂരിൽ രണ്ട്കുട്ടികളുമായി അമ്മ കിണറ്റിൽചാടി. പരിയാരം ചെറുതാഴം ശ്രീസ്ഥയില്‍
ആണ് സംഭവം. അടുത്തിലക്കാരന്‍ വീട്ടില്‍ ധനേഷിന്റെ ഭാര്യ ധനഞ്ജയയാണ് (30) രണ്ടുമക്കളുമായി പതിനൊന്നരയോടെ കിണറ്റില്‍ ചാടിയത്.
മൂവരെയും രക്ഷപ്പെടുത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് വയസ്സുള്ള ധ്യാന്‍ കൃഷ്ണ, നാലു വയസ്സുകാരി ദേവികയുമായാണ് ധനഞ്ജയ കിണറ്റില്‍ ചാടിയത്.
മൂന്നുപേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാട്ടുകാരാണ് മൂവരെയും രക്ഷപ്പെടുത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണു പ്രാഥമിക വിവരം.















Discussion about this post